India

91 യാത്രക്കാരുമായി പാകിസ്ഥാൻവിമാനം ജനവാസകേന്ദ്രത്തില്‍ തകര്‍ന്നുവീണു

കറാച്ചി: പാക്കിസ്ഥാന്‍ ഉന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നുവീണു. ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് പോയ വിമാനമാണ് തകര്‍ന്നത്.

കറാച്ചി വിമാനത്താവളത്തിന് സമീപത്തെ ജനവാസകേന്ദ്രത്തിന് സമീപമാണ് അപകടമുണ്ടായത്. മൂന്ന് മണിയോടെയായിരുന്നു അപകടം.

വിമാനത്തില്‍ 91യാത്രക്കാരും എട്ട് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ലാന്‍ഡിങിന് അല്‍പസമയം മുന്‍പാണ് നിയന്ത്രണം വിട്ട വിമാനം വിമാനത്താവളത്തിന് സമീപത്തെ ജനവാസകേന്ദ്രത്തില്‍ തകര്‍ന്ന് വീണത്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ലാന്‍ഡിങിന് ഒരു മിനിറ്റിന് മുന്‍പാണ് വിമാനത്താവളവുമായുള്ള ബന്ധം നഷ്ടമായതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

വിമാനം തകര്‍ന്നുവീണത് റെസിഡന്‍ഷ്യല്‍ കോളനിക്ക് സമീപമായതുകൊണ്ട് വന്‍ ദുരന്തത്തിന് ഇടയായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Related Articles

Leave a Reply

Back to top button