Thiruvambady
പുല്ലൂരാംപാറ പള്ളി തിരുനാളിന് കൊടിയേറി

തിരുവമ്പാടി : പുല്ലൂരാംപാറ സെയ്ന്റ് ജോസഫ്‌സ് ദേവാലയത്തിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെയും വിശുദ്ധ സെബാസ്ത്യനോസിന്റെയും തിരുനാൾ ഉത്സവത്തിന് വികാരി ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ കൊടിയേറ്റി. തുടർന്ന് ദിവ്യബലി നടന്നു. ഫാ. ജോസഫ് വെട്ടുകല്ലേൽ സഹകാർമികനായി. ഫാ. അബ്രഹാം പൊരുന്നോലിനെ അനുസ്മരിച്ചു.
ട്രസ്റ്റിമാരായ ബെന്നി മുട്ടത്തുകുന്നേൽ, സ്റ്റാൻലി പ്ലാംപറമ്പിൽ, വർഗീസ് മൈനാട്ടിൽ, സോൺസ് കോതമ്പനാനി, പാരീഷ് സെക്രട്ടറി ബെന്നി ലൂക്കോസ് എന്നിവർ നേതൃത്വംനൽകി. ‘ചിറക്’ സാമൂഹിക സംഗീതനാടകം അരങ്ങേറി. ശനിയാഴ്ച ആഘോഷമായ പ്രദക്ഷിണവും ആകാശവിസ്മയവും. ഞായറാഴ്ച ദിവ്യബലി, പ്രദക്ഷിണം എന്നിവയ്ക്ക് ശേഷം സ്നേഹവിരുന്നോടെ സമാപിക്കും.