തോട്ടുമുക്കം പള്ളി തിരുനാൾ കൊടിയേറി

തോട്ടുമുക്കം: സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ മാർ തോമാശ്ലീഹായുടെയും , പരിശുദ്ധ കന്യകാ മറിയത്തിന്റെയും. വി. സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് വികാരി റവ.ഫാ.ബെന്നി കാരയ്ക്കാട്ട് കൊടിയേറ്റി. ഫാ. മിൽട്ടൻ മുളങ്ങശ്ശേരി, ഫാ.ജിതിൻ തളിയൻ എന്നിവർ സഹകാർമ്മികരായി. തുടർന്ന് തിരുസ്വരൂപ പ്രതിഷ്ഠ, വി.കുർബാന, സെമിത്തേരി സന്ദർശനം, ജപമാല പ്രദക്ഷിണം, അക്ഷര കമ്മ്യൂണിക്കേഷൻസ്, കോഴിക്കോടിന്റെ സാമൂഹ്യ സംഗീത നാടകം “അകത്തളം” എന്നിവ നടത്തി.
ഇന്ന് രാവിലെ 8. ന് വയോജനങ്ങൾക്ക് വേണ്ടിയുള്ള വി.കുർബാന, ഫാ. ജോൺ വെട്ടം തടത്തിൽ OCD ,സ്നേഹ വിരുന്ന്,
വൈകുന്നേരം 4.30 ന് തിരുനാൾ കുർബാന റവ.ഫാ. ജോസഫ് താണ്ടാംപറമ്പിൽ , ലദീഞ്ഞ്. പ്രദക്ഷിണം, തിരുനാൾ സന്ദേശം, സി.ഒ .ഡി ഡയറക്ടർ റവ.ഫാ. സായി പാറൻ കുളങ്ങര ,വാദ്യമേളങ്ങൾ, ആകാശ വിസ്മയം.
ഞായർ രാവിലെ 7 ന് വി.കുർബാന . റവ.ഫാ.ജിതിൻ തളിയൻ RCJ, 10 ന് ആഘോഷമായ തിരുനാൾ കുർബാന റവ.ഫാ. ജോബിൻ വെള്ളയ്ക്കാക്കുടി MCBS , ലദീഞ്ഞ്, പ്രദക്ഷിണം, സമാപനാശീർവാദം.