Kerala

കരിപ്പൂരിൽ വിമാനം റദ്ദാക്കിയതിൽ യാത്രക്കാരുടെ പ്രതിഷേധം

കരിപ്പൂരിൽ വിമാനം റദ്ദാക്കിയതിൽ യാത്രക്കാരുടെ പ്രതിഷേധം. ഇന്നലെ രാത്രി 7:50 ന് പുറപ്പെടേണ്ട കരിപ്പൂർ ദുബായ് സ്പൈസ് ജെറ്റ് വിമാനമാണ് പല തവണ സമയം മാറ്റിയ ശേഷം ഇന്ന് റദ്ദാക്കിയത്. വിമാനം റദ്ദാക്കിയതോടെ 24 മണിക്കൂറിൽ അധികമാണ് യാത്രക്കാർ എയർപോർട്ടിൽ കുടുങ്ങിയത്

ശനിയാഴ്ച രാത്രി 7.50നായിരുന്നു കരിപ്പൂരിൽ നിന്ന് ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ വിമാനം രാത്രി 11.40ലേക്ക് മാറ്റിയെന്ന് യാത്രക്കാർക്ക് അറിയിപ്പ് ലഭിച്ചു. വൈകാതെ വിമാനം പുറപ്പെടുമെന്ന് കരുതിയ യാത്രക്കാർ പക്ഷെ വീണ്ടും നിരാശരായി. ഞായറാഴ്ച രാവിലെ 8 മണിക്ക് വിമാനം പുറപ്പെടുമെന്ന് വീണ്ടും അറിയിപ്പ് വന്നതോടെ യാത്രക്കാർ പ്രതിഷേധിച്ചു. തുടർന്ന് രാത്രിയിലേയ്ക്ക് വീണ്ടും സമയക്രമം മാറ്റി. പിന്നീടാണ് വിമാനം റദ്ദാക്കിയതായി അധികൃതർ അറിയിച്ചത്. ഇതോടെ കടുത്ത പ്രതിഷേധവുമായി യാത്രക്കാർ രംഗത്തെത്തുകയായിരുന്നു.

സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം റദ്ദാക്കേണ്ടി വന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. പകരം സംവിധാനം ഒരുക്കാമെന്ന് അധികൃതർ അറിയിച്ചെങ്കിലും ഔദ്യോഗിക അറിയിപ്പുകൾ ലഭിക്കാത്തതിനാൽ വിദൂര ദിക്കുകളിൽ നിന്നെത്തിയ യാത്രക്കാർ വരെ പ്രതിസന്ധിയിലായി.

Related Articles

Leave a Reply

Back to top button