Mukkam

ലോക്ഡൗൺ: റോഡുകൾ അടച്ചു പൊലീസ്

മുക്കം ∙ ലോക്ഡൗൺ ലംഘനം തടയുന്നതിന് പ്രധാന റോഡുകൾ അടച്ചു പൊലീസ് പരിശോധന കർശനമാക്കി. ഇന്നു മുതൽ കൂടുതൽ റോഡുകളും അടച്ചു പരിശോധന കർശനമാക്കുമെന്ന് പൊലീസ് പറഞ്ഞു. അങ്ങാടിയിലെ അഭിലാഷ് ജംക്‌ഷൻ, ബൈപാസ് റോഡ്, മലപ്പുറം കോഴിക്കോട് ജില്ലാ അതിർത്തിയായ എരഞ്ഞിമാവ് എന്നിവ ഇന്നലെ അടച്ചു.മുക്കം കടവ് പാലം, അഗസ്ത്യൻമൂഴി അഗ്നിശമന ഓഫിസിന് സമീപം, നോർത്ത് കാരശ്ശേരി, കുറ്റിപ്പാല റോഡ് എന്നിവ ഇന്നു മുതൽ അടച്ചു വാഹന ഗതാഗതം കൂടുതൽ നിയന്ത്രിക്കാനാണ് തീരുമാനം.

വാഹനങ്ങളുടെ രേഖകളും സത്യവാങ്മൂലവും കർശനമായി പരിശോധിച്ചതിനു ശേഷം മാത്രമേ അത്യാവശ്യക്കാരെ റോഡിലിറങ്ങാൻ അനുവദിക്കൂ എന്ന് പൊലീസ് അറിയിച്ചു. പൊലീസിന് പുറമേ റവന്യു വകുപ്പ് അധികൃതരും പരിശോധന കർശനമാക്കിയിട്ടുണ്ട്. ഇന്നു മുതൽ എയർപോർട്ടിലേക്കുള്ള പന്നിക്കോട് റോഡ്, പഴംപറമ്പ്, ഭാഗങ്ങളിലും പരിശോധന ശക്തമാക്കും.

FROM ONMANORAMA…

Read more at: https://www.manoramaonline.com/district-news/kozhikode/2020/04/10/kozhikode-mukkom-buypass-road-closed.html

Related Articles

Leave a Reply

Back to top button