യൂത്ത് ലീഗ് ചക്ര സ്തംഭന സമരം മുക്കത്ത് നടന്നു

മുക്കം: മുക്കത്ത് ചക്ര സ്തംഭന സമരം നടത്തി. യു.ഡി.വൈ.എഫ്. നേതാക്കളെ അറസ്റ്റ് ചെയ്തു ജയിലിലടച്ചതിൽ പ്രതിഷേധിച്ചായിരുന്നു സമരം.
തിരുവമ്പാടി നിയോജകമണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
മുക്കം അഭിലാഷ് ജംഗ്ഷനിൽ നടന്ന സമരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സി. കെ. കാസിം ഉദ്ഘാടനം ചെയ്തു. ജനാധിപത്യ സമരത്തെ അടിച്ചമർത്താനാകില്ലെന്നത് സർക്കാർ മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് വി. പി. എ. ജലീൽ അധ്യക്ഷനായ സമരത്തിൽ എം. ടി. സെയ്ദ് ഫസൽ, കെ. പി. സുനീർ, ഷംസീർ പോത്താറ്റിൽ, യൂനുസ് മാസ്റ്റർ, എ. കെ. സാദിഖ്, ഐ. പി. ഉമ്മർ, റാഫി മുണ്ടുപാറ, എം. കെ. യാസർ, മുനീർ തേക്കുംകുറ്റി, അഷ്കർ തിരുവമ്പാടി, പി. കെ. നംഷീദ്, എം. ടി. മുഹ്സിൻ, ശരീഫ് വെണ്ണക്കോട്, കെ. സി. ശിഹാബ്, അഷ്റഫലി കെ. എം., ജിഹാദ് തറോൽ, അർഷാദ് മലപുറം, കമറുൽ ഇസ്ലാം, അൻവർ മുണ്ടുപാറ, പി. പി. ശിഹാബ്, ആഷിക് നരിക്കോട്, അലി വാഹിദ്, മിദ്ലാജ് മുണ്ടുപാറ, അൻസിൽ എൻ. പി. തുടങ്ങിയവർ സംബന്ധിച്ചു.







