Kodiyathur

പാചകവാതക വില വർധനക്കെതിരെ കൊടിയത്തൂരിൽ അടുപ്പ് കൂട്ടി സമരം ചെയ്തു

കൊടിയത്തൂർ: കേന്ദ്ര സർക്കാറിന്റെ പാചകവാതക വില വർധനക്കെതിരെ കൊടിയത്തൂർ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് അടുപ്പ് കൂട്ടി സമരം സംഘടിപ്പിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എൻ.കെ അഷ്റഫ് സമരം ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മജീദ് മൗലത്ത്, ട്രഷറർ പി.പി ഉണ്ണിക്കമ്മു, മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് എ.കെ റാഫി, പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ.വി നിയാസ്, ജസീം മണക്കാടിയിൽ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button