റോഡ് ദുരിതത്തിന് പരിഹാരം കാണണം; കോടഞ്ചേരിയിൽ യുഡിഎഫ് ജനപ്രതിനിധികൾ ഉപവാസ സമരം നടത്തി

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലൂടെ കടന്നു പോകുന്ന പിഡബ്ല്യുഡി റോഡുകളായ കൈതപ്പൊയിൽ കോടഞ്ചേരി തമ്പലമണ്ണ അഗസ്ത്യമുഴി റോഡ്, ഈങ്ങാപ്പുഴ കുപ്പായകോട് കണ്ണോത്ത് റോഡ്, കൂടത്തായി മൈക്കാവ് കോടഞ്ചേരി റോഡ്, നെല്ലിപ്പൊയിൽ മഞ്ഞുവയൽ പുല്ലൂരാംപാറ റോഡ് എന്നീ റോഡുകളിലെ നിർമ്മാണ പ്രവർത്തികൾ അടിയന്തരമായി പൂർത്തീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും, പൊതുമരാമത്ത് ഉദ്യോഗസ്ഥരും, കരാറുകാരും ആയുള്ള ഒത്തുകളിയിലും അഴിമതിയിലും പ്രതിഷേധിച്ച് കൊണ്ടും കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ യുഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കോടഞ്ചേരി അങ്ങാടിയിൽ ഏകദിന ഉപവാസ സത്യാഗ്രഹം സംഘടിപ്പിച്ചു.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ നടന്ന സത്യാഗ്രഹസമരം ഡിസിസി പ്രസിഡണ്ട് ശ്രീ കെ പ്രവീൺ കുമാർ ഉദ്ഘാടനം നിർവഹിച്ചു.
മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡൻറ് സി കെ കാസിം മുഖ്യപ്രഭാഷണവും, കേരള കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് എ ടി രാജു സമര പ്രഖ്യാപനം നടത്തി.
സത്യാഗ്രഹ സമരത്തിൻറെ സമാപനസമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി ശ്രീ നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്യതു.
വി കെ ഹുസൈൻ കുട്ടി, മഞ്ജുഷ് മാത്യൂസ്, മേഴ്സി പുളിക്കാട്ടിൽ, ബാബു പൈക്കാട്ടിൽ, ഹബീബ് തമ്പി, ബോസ് ജേക്കബ്, വി ഡി ജോസഫ്, സി.എം തോമസ്, ആനി ജോൺ, രാജേഷ് മാസ്റ്റർ, അംബിക മംഗലത്ത്, അന്നമ്മ മാത്യു, ജോസ് പൈകയിൽ കെഎസ്‌യു സെക്രട്ടറിമാരായ മുഹമ്മദ് ദിശാൽ, ജാസിൽ, ഷഹീർ എരഞ്ഞേണ, ഷിജോ തൈക്കൽ തുടങ്ങി നിരവധി പ്രമുഖർ ഉപവാസ സമരത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സണ്ണി കാപ്പാട് മല, യുഡിഎഫ് നേതാക്കളായ ജോർജ്ജ് മച്ചുഴിയിൽ ,കെഎം ബഷീർ , അബൂബക്കർ മൗലവി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ജോസ് പെരുമ്പള്ളി, റിയാന സുബൈർ സിബി ചിരണ്ടായത്ത് , തമ്പി പറകണ്ടത്തിൽ, അന്നക്കുട്ടി ദേവസ്യ, വാസുദേവൻ ഞാറ്റുകാലായിൽ, വിൻസെൻറ് വടക്കേമുറി ,സേവ്യർ കിഴക്കരട് , ചിന്ന അശോകൻ , സിനീഷ് കുമാർ സായി , ബിജു ഓത്തിക്കൽ, സിജോ കാരികൊമ്പിൽ , ലൈജു അരീപ്പറമ്പിൽ, ഫ്രാൻസിസ് മുണ്ടിട്ടിൽ എന്നിവർ സത്യാഗ്രഹ സമരത്തിന് നേതൃത്വം നൽകി.







