പി.എം.എ.വൈ – ലൈഫ് പദ്ധതിയിൽ; മുക്കം നഗരസഭയിൽ 513 വീടുകൾ പൂർത്തീകരിച്ചു

മുക്കം: പി.എം.എ.വൈ -ലൈഫ് പദ്ധതി പ്രകാരം മുക്കത്ത് 513 വീടുകളുടെ നിർമാണം പൂർത്തീകരിച്ചു. ഈ വർഷം നിർമാണം തുടങ്ങിയത് അടക്കം ആകെ 610 വീടുകളാണ് നഗരസഭയിൽ നിർമിക്കുന്നത്. പദ്ധതി ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കുന്നതിന് കേന്ദ്ര സർക്കാരിൻ്റെ ഏറ്റവും മികച്ച നഗരസഭയ്ക്കുള്ള അവാർഡ് കഴിഞ്ഞ വർഷം മുക്കം നഗരസഭയ്ക്ക് ലഭിച്ചിരുന്നു.
ലൈഫ് പദ്ധതി പ്രകാരം സംസ്ഥാനത്ത് 10000 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനത്തിൻ്റെ ഭാഗമായി മുക്കം നഗരസഭയിൽ പൂർത്തിയായ 513 – ആമത്തെ വീടിൻ്റെ ഗൃഹപ്രവേശനത്തിന് നഗരസഭാ ചെയർമാൻ PT ബാബു താക്കോൽ കൈമാറി. 9-ാം ഡിവിഷനിലെ ഷബിനാസിൻ്റെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൻ്റെ ഓർമയ്ക്കായി വീടിൻ്റെ മുറ്റത്ത് ചെയർമാൻ തേൻമാവിൻ തൈ നട്ടു.നഗരസഭയുടെ ഉപഹാരം ഡെ.ചെയർപേഴ്സൺ അഡ്വ: ചാന്ദ്നി കൈമാറി.
ചടങ്ങിൽ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ്, ഡിവിഷൻ കൗൺസിലർ എ. കല്യാണിക്കുട്ടി, കൗൺസിലർമാരായ വിശ്വനാഥൻ, സത്യനാരായണൻ മാസ്റ്റർ വേണുഗോപാലൻ മാസ്റ്റർ, റവന്യു ഇൻസ്പെക്ടർ സുരേഷ് ബാബു, അബ്ദുൽ നിസാർ, എന്നിവർ പങ്കെടുത്തു







