Thiruvambady
തിരുവമ്പാടി ഗ്രാമ പഞ്ചായത്തില്‍ സംരംഭകത്വ സെമിനാര്‍ നടത്തി

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തും വ്യവസായ വാണിജ്യ വകുപ്പുമായി സഹകരിച്ച് എന്റെ സംരംഭം നാടിന്റെ അഭിമാനം ‘എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് സംരഭകത്വ സെമിനാര്‍ സംഘടിപ്പിച്ചു.
സെമിനാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹിമാന് അധ്യക്ഷത വഹിച്ചു. കൊടുവള്ളി ബ്ലോക്ക് വ്യവസായ ഓഫീസര്‍ പി.ജി. നന്ദകുമാര്‍, കൊടുവള്ളി ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സിലര്‍ ശ്രീമതി അയോണ ജെമിന് എന്നിവര്‍ ക്ലാസ്സെടുത്തു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിബിന്‍ ജോസഫ്, വികസന കാര്യ ചെയര്‍ പേഴ്സണ്‍ ലിസി അബ്രാഹം, ആരോഗ്യ-വിദ്യാഭ്യാസ ചെയര്‍ പേഴ്സണ്‍ റംല ചോലക്കല്‍, സി.ഡി. എസ്. ചെയര്‍ പേഴ്സണ്‍ പ്രീതി രാജീവ്, സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി ജോസ് പി.സി, ഇന്റേണ്‍ ഫ്രാന്‍സിസ് അഗസ്റ്റിന് എന്നിവര്‍ സംസാരിച്ചു.







