Mukkam

ഇരുവഞ്ഞിപുഴയിൽ നീർനായ്ക്കളുടെ ആക്രമണത്തിന് ശമനമില്ല; പരിഭ്രാന്തിയിൽ നാട്ടുകാർ

മുക്കം: ഇരുവഞ്ഞിപുഴയിൽ നീർനായ്ക്കളുടെ ആക്രമണത്തിന് ശമനമില്ല. ഏറെ കാലമായി നടപടികൾ ആവശ്യപ്പെടുന്നുവെങ്കിലും ആക്രമണം തുടരുന്നത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കുകയാണ്. അടുത്ത ദിവസങ്ങളി‍ൽ ചോണാട്, കച്ചേരി കടവുകളി‍ൽ ഒട്ടേറെ പേർക്കാണ് നീർനായ്ക്കളുടെ കടിയേറ്റത്. കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളിലും മുക്കം നഗരസഭയുടെയും പുഴയോര പ്രദേശങ്ങളിലും ഇതിനകം നൂറിലേറെ പേരെ നീർനായ്ക്കൾ കടിച്ചു പരിക്കേൽപ്പിച്ചുകഴിഞ്ഞു.

വനം വകുപ്പിന്റെ ദ്രുത കർമ സേന കൊടിയത്തൂർ, ചെറുവാടി, കാരശ്ശേരി മേഖലകളിൽ ഇവയെ പിടികൂടുന്നതിന് കൂട് ഒരുക്കിയെങ്കിലും പിടികൂടാനായില്ല. വേനൽ രൂക്ഷമാകുന്നതോടെ പുഴയിലേക്ക് കൂടുതൽ ആളുകൾ എത്തുന്നത് കൂടുതൽ അപകടങ്ങൾ ഉണ്ടാവാൻ കാരണമാകും. അക്രമം നടക്കുമ്പോൾ ബന്ധപ്പെട്ട അധികാരികൾ ഓടിയെത്താറുണ്ടെങ്കിലും തുടർ നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.

Related Articles

Leave a Reply

Back to top button