Puthuppady
ലഹരിക്കെതിരെ ക്യാമ്പയിനും ബോധവൽക്കരണ ക്ലാസും നടത്തി

പുതുപ്പാടി: പഞ്ചായത്ത് ബസ്സാർ ജനകീയ സമതി ലഹരിക്കെതിരെ ക്യാമ്പയിനും ബോധവൽക്കരണ ക്ലാസും നടത്തി. ക്യാമ്പയിൻ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബീന തങ്കച്ചൻ നിർവ്വഹിച്ചു.
വാർഡ് മെമ്പർ അമ്പുടു ഗഫൂർ അധ്യക്ഷനായി ബ്ലോക്ക് മെമ്പർ കെ,പി,സുനീർ ഗ്രാമപഞ്ചായത്തങ്കങ്ങളായ അമൽരാജ്, ഷംസു കുനിയിൽ, രാധ ടീച്ചർ അയ്യിൽ ഹംസ ഹാജി രാമൻപള്ളിക്കുന്ന്, ബാബു എന്നിവർ ആശംസ അറിയിച്ചു. താമരശ്ശേരി എക്സയിസ് ഓഫീസർ ചിത്തരഞ്ജൻ ക്ലാസെടുടുത്തു ഷംനാദ് വി,കെ, സ്വാഗതവും ശ്രീജിത്ത് നന്ദിയും പറഞ്ഞു






