Thiruvambady
കൂടരഞ്ഞി കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ആരോഗ്യമന്ത്രി വീണാ ജോർജ് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷനായി.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.കെ. രാജാറാം, കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പി.കെ. ദിവ്യ, മേരി തങ്കച്ചൻ, ജെറീനാ റോയ്, റോസ്‍ലി ജോസ്, ബോസ് ജേക്കബ്, വി.എസ്. രവീന്ദ്രൻ, ഡോ. സി.കെ. ഷാജി, കെ. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.







