Mukkam
അഗസ്ത്യൻമുഴി പെരുമ്പടപ്പിൽ തിറ-താലപ്പൊലി മഹോത്സവത്തിന് കൊടിയേറി

മുക്കം : അഗസ്ത്യൻമുഴി പെരുമ്പടപ്പിൽ മൂത്താമ്മൾ മണ്ഡപത്തിൽ തിറ-താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. കുടുംബ കാരണവർ വിജയൻ പെരുമ്പടപ്പിൽ കൊടിയേറ്റി. ജഗത്ചന്ദ്രൻ കാർമികത്വം വഹിച്ചു. ഏപ്രിൽ ഒന്നിന് നടക്കുന്ന മഹോത്സവത്തോടനുബന്ധിച്ച് ഗുരുതി, തിറ, താലപ്പൊലി തുടങ്ങിയവയുണ്ടാകും.
ജയരാജൻ പെരുമ്പടപ്പിൽ, മോഹൻ ബാബു പെരുമ്പടപ്പിൽ, വത്സൻ തുമ്പോണ, രാഘവൻ എടക്കോട്ട്, വേണുദാസ് തടപ്പറമ്പിൽ, ദാസൻ കണ്ണന്തറ, വിജയൻ കപ്പടച്ചാലിൽ, ബാലൻ, കെ.കെ. രാജൻ, സി.കെ. കുഞ്ഞൻ, ധനഞ്ജയൻ മുടൂർ, വിജയൻ മരശാല എന്നിവർ നേതൃത്വം നൽകി.