Kodanchery

കോടഞ്ചേരി സെൻറ് ജോസഫ് എൽ പി സ്കൂൾ ഹരിത പാഠം ജൈവപച്ചക്കറിത്തോട്ടം വിളവെടുപ്പ് നടത്തി

കോടഞ്ചേരി: കോടഞ്ചേരി സെൻറ് ജോസഫ് എൽ പി സ്കൂൾ ഹരിത പാഠം കാർഷിക ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിൽ നത്തുന്ന ജൈവ പച്ചക്കറി തോട്ടത്തിന്റെ വിളവെടുപ്പ് ഉദ്ഘാടനം കോടഞ്ചേരി കൃഷി ഓഫീസർ ഷബീർ അഹമ്മദ് കെ എ നിർവ്വഹിച്ചു.

ഹെഡ് മിസ്ട്രസ് ജീമോൾ.കെ. അദ്ധ്യാപക കോർഡിനേറ്റർ മാരായ പ്രിൻസി സെബാസ്റ്റ്യൻ, മൃദുല ജോസഫ്. വിദ്യാർത്ഥി കോർഡിനേറ്റർ മാരായ ആഷ്‌ലിൻ ഗ്രേസ് വർഗീസ്, എയ്ഞ്ചൽ ജോഷി അധ്യാപകരായ അരുൺ ജോസഫ് അനീഷ് ജോസ് സ്കൂൾ പിടിഎ പ്രസിഡണ്ട് റോക്കച്ചൻ പി.വി ചടങ്ങിൽ പങ്കെടുത്തു.

കോടഞ്ചേരി കൃഷിഭവന്റെ സാങ്കേതിക സഹായത്തിൽ സ്‌കൂളിലെ ഹരിത പാഠം കാർഷിക ക്ലബ്ബും പിടിഎ കമ്മിറ്റി അംഗങ്ങളും ഏറ്റെടുത്താണ് പച്ചക്കറി കൃഷിത്തോട്ടം ഒരുക്കിയത്. പയർ, തക്കാളി, വെണ്ട, വഴുതന, ചീര മുളക് എന്നിവ കൂടാതെ കാബേജ്, കോളിഫ്ളവർ, കാപ്സിക്കം തുടങ്ങിയ ശീത കാല പച്ചക്കറി വിളകളും ഇവിടെ കൃഷി ചെയ്യുന്നു.

പച്ചക്കറി കൃഷി ചെയ്യുന്ന മികച്ച വിദ്യാലയത്തിനുള്ള രണ്ടു തവണ ജില്ലാതല പുരസ്കാരം കൈവരിക്കുകയും, പച്ചക്കറി മേൽനോട്ടം വഹിക്കുന്ന മികച്ച അധ്യാപകനുള്ള ഒന്നാം സ്ഥാനവും ഈ ഹരിത വിദ്യാലയം നേടിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button