Kodanchery

തളിപ്പുഴ-മരുതിലാവ്-ചിപ്പിലിതോട് ചുരം ബൈപ്പാസ് റോഡ് അടിയന്തരമായി യാഥാർത്ഥ്യമാക്കണം: കോൺഗ്രസ്

കോടഞ്ചേരി: വയനാട് ചുരം റോഡിൽ നിത്യസംഭവമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ തളിപ്പുഴ-മരുതിലാവ്-ചിപ്പിലിതോട് ചുരം ബൈപ്പാസ് റോഡ് യാഥാർത്ഥ്യമാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ചുരത്തിലെ ഗതാഗതക്കുരുക്ക് നിത്യസംഭവമായി വാഹനങ്ങൾ മണിക്കൂറുകൾ കുടുങ്ങി കിടന്ന് മനുഷ്യജീവൻ നഷ്ടപ്പെട്ടിട്ടും ചുരം ബൈപ്പാസ് റോഡ് നിർമ്മിക്കാത്ത അധികൃതരുടെ നടപടിയിൽ ദുരൂഹതയുണ്ടെന്ന് കോടഞ്ചേരി മണ്ഡലം കോൺഗ്രസ് നേതൃത്വ കൺവെൻഷൻ ആരോപിച്ചു.

കെ.പി.സി.സി ജനറൽ സെക്രട്ടറി പി.ടി മാത്യു കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സണ്ണി കാപ്പാട്ട്മല അധ്യക്ഷത വഹിച്ചു. കൊല്ലകൽ-കോഴിക്കോട് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾ ഇടപെട്ട് അടിയന്തരമായി ചുരം ബൈപ്പാസ് യാഥാർത്ഥ്യമാക്കി ജനങ്ങളുടെ യാത്ര ദുരിതം പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരത്തിന് കോൺഗ്രസ് നേതൃത്വം നൽകുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.

Related Articles

Leave a Reply

Back to top button