Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 28 പേർക്ക് കോവിഡ്

തിരുവമ്പാടി: ആനക്കാംപൊയിൽ മദ്രസ്സയിൽ വച്ച് ഇന്ന് നടത്തിയ 173 പേരുടെ ആന്റിജൻ പരിശോധനയിൽ രോഗം സ്ഥിരീകരിച്ച 20 പേർ ഉൾപ്പെടെ പഞ്ചായത്ത് പരിധിയിൽ ഇന്ന് 28 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ 121 പേർ ചികിത്സയിൽ കഴിയുന്നു. വാർഡ് 1ൽ 11 പേർക്കും വാർഡ് 14ൽ 5 പേർക്കും വാർഡ് 2ൽ 4 പേർക്കും വാർഡ് 3ൽ 2 പേർക്കും വാർഡ് 6, 7, 8 13, 10, 16 എന്നിവയിൽ ഓരോ വ്യക്തികൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
നാളെ ജൂലൈ 15ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ വച്ച് ആന്റിജൻ/ആർ ടി പി സി ആർ മെഗാ ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ്. ഇന്ന് 93 പേർക്ക് വാക്സിനേഷൻ നൽകി.







