Mukkam
ദേശീയ ഉപഭോക്തൃ ദിനത്തോടനുബന്ധിച്ച് മുതിർന്ന ഉപഭോക്താവിനെ ആദരിച്ചു

മുക്കം: ഡിസംബർ 24 ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മുതിർന്ന ഉപഭോക്താവിനെ ആദരിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ഗേറ്റുംപടി നമ്പർ 129 റേഷൻ കടയിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ജംഷീദ് ഒളകര മുതിർന്ന ഉപഭോക്താവായ സുലൈമാൻ കലകൊമ്പനെയാണ് പൊന്നാട അണിയിച്ച് ആദരിച്ചത്.
മുക്കം ഫർക്ക റേഷനിംഗ് ഇൻസ്പെക്ടർ അൽത്താഫ് അഹ്മദ്, റേഷൻ കട ജീവനക്കാരൻ സുനു എം.പി, ജാഫർ ചാലിൽ, റഫീഖ് കലയത്ത്, ടി.പി ബാദുഷ, തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.







