Karassery
അസ്മി സ്റ്റേറ്റ് ലെവൽ ഫെസ്റ്റിൽ കലാതിലകം നേടിയ വിദ്യാർത്ഥിയെ ആദരിച്ചു

കാരശ്ശേരി: അസ്മി സ്റ്റേറ്റ് ലെവൽ ഫെസ്റ്റിൽ കലാതിലകം നേടിയ നീഹ നാസ്മിനെ കാരശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡ് കോൺഗ്രസ് കമ്മറ്റി ആദരിച്ചു. കുമാരനെല്ലൂർ പഴംതോപ്പിൽ ഹാരിസിൻ്റെയും സജ്നയുടെയും മകളാണ് കാരമൂല സ്വലാഹ് പബ്ലിക് സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത നീഹ.
വാർഡ് മെമ്പർ ജംഷീദ് ഒളകര ചടങ്ങിൽ ഉപഹാര സമർപ്പണം നടത്തി. ടി.കെ സുധീരൻ, നിഷാദ് വീച്ചി, ഒ റഫീഖ്, അനിൽ കാരാട്ട്, ശശി മാങ്കുന്നുമ്മൽ, സി റാജിദ്, ആലിക്കുട്ടി പഴം തോപ്പിൽ തുടങ്ങിയവർ പങ്കെടുത്തു.







