Thiruvambady

കർഷകരെ സഹായിക്കാൻ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കണം; കർഷകസംഘം

തിരുവമ്പാടി: മലയോര മേഖലയിലെ കർഷകരെ സഹായിക്കാൻ ഗ്രാമപഞ്ചായത്തുകളും വനപാലകരും പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കണമെന്ന് കർഷക സംഘം തിരുവമ്പാടി ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു.

നിരന്തരമായി കാട്ടാനകൾ ഇറങ്ങി കൃഷി നശിപ്പിക്കുന്ന കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളിലെ വനാതിർത്തികളിൽ സോളാർ ഫെൻസിംങ്ങ് സ്ഥാപിക്കാൻ ത്രിതല പഞ്ചായത്തുകൾ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഇവ സംരക്ഷിക്കാൻ പ്രാദേശിക കമ്മറ്റികൾ ഉണ്ടാക്കണമെന്നും കർഷകരുടെ ആശങ്കയകറ്റാൻ വനപാലകരുടെ സാന്നിധ്യമുണ്ടാക്കണമെന്നും
കൃഷിഭൂമിയിൽ ജണ്ടകളും സർവ്വേക്കല്ലുകളും സ്ഥാപിക്കുന്നത് ഒഴിവാക്കി കർഷകരെ വിശ്വാസത്തിലെടുക്കണമെന്നും കർഷക സംഘം തിരുവമ്പാടി ഏരിയാ സെക്രട്ടറി ജോളി ജോസഫ്, പ്രസിഡന്റ് സി.എൻ പുരുഷോത്തമൻ എന്നിവർ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button