India

പ്രതിഷേധങ്ങളില്‍ ആസാദി മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത് രാജ്യദ്രോഹക്കുറ്റം; യോഗി ആദിത്യനാഥ്

ലഖ്‌നോ: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ ആസാദി മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത് രാജ്യദ്രോഹക്കുറ്റമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കാണ്‍പൂരില്‍ പൗരത്വ ഭേദഗതി നിയമം വിശദീകരണ സമ്മേളനത്തിലായിരുന്നു ആദിത്യനാഥിന്റെ പ്രസ്താവന

ആസാദി മുദ്രാവാക്യം വിളിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നല്‍കുന്നു, കാണ്‍പൂരില്‍ നടന്ന പൗരത്വ നിയമ ഭേദഗതി വിശദീകരണ യോഗത്തിലാണ് ആദിത്യനാഥിന്റെ പരാമര്‍ശം.

‘ പ്രതിഷേധത്തിന്റെ പേരില്‍ ആരെങ്കിലും ആസാദി മുദ്രാവാക്യം മുഴക്കിയാല്‍ അത് രാജ്യദ്രോഹത്തിന് തുല്യമാകും. അത്തരക്കാര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കും . ഇത് ഒരിക്കലും അംഗീകരിക്കാനാകില്ല. ഇന്ത്യന്‍ മണ്ണില്‍ നിന്നുകൊണ്ട് ഇന്ത്യയ്‌ക്കെതിരെ ഗൂഡാലോചന നടത്താന്‍ ആരെയും അനുവദിക്കില്ല’- യോഗി ആദിത്യനാഥ് വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button