Puthuppady

എൻ.ജി.ഒ യൂണിയൻ സ്നേഹ വീടിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു

പുതുപ്പാടി: വജ്ര ജൂബിലിയുടെ ഭാഗമായി കേരള എൻ.ജി.ഒ യൂണിയൻ നിർധന കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുന്ന പദ്ധതി പ്രകാരം പുതുപ്പാടി പെരുമ്പള്ളി നിർമ്മിക്കുന്ന സ്നേഹ വീടിന്റെ നിർമ്മാണോദ്ഘാടനം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് നിർവ്വഹിച്ചു. സംസ്ഥാനത്ത് 60 കുടുംബങ്ങൾക്കാണ് വീട് നൽക്കുന്നത്. ജില്ലയിൽ 5 വീടുകളിൽ നാലാമത്തെ വീടാണ് പുതുപ്പാടി പെരുമ്പള്ളിൽ നിർമ്മിക്കുന്നത്.

യൂണിയൻ ജില്ലാ പ്രസിഡന്റ് എം ദൈത്യേന്ദ്രകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിയൻ സംസ്ഥാന സെക്രട്ടറി പി.പി സന്തോഷ്, സംസ്ഥാന കമ്മിറ്റി അംഗം സിന്ധു രാജൻ, സംഘാടക സമിതി ചെയർമാൻ എം.ഇ ജലീൽ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ജി രാജൻ, യൂണിയൻ ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടിൽ, സംഘാടക സമിതി കൺവീനർ എൻ ലിനീഷ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button