Kerala
മൂന്നാര്‍ ഇരവികുളം ദേശീയ ഉദ്യാനം മാര്‍ച്ച് 31 വരെ അടച്ചു.

മൂന്നാര്‍: വരയാടുകളുടെ പ്രജനന കാലത്തോട് അനുബന്ധിച്ച് മൂന്നാര്‍ ഇരവികുളം ദേശീയ ഉദ്യാനം മാര്‍ച്ച് 31 വരെ അടച്ചു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇപ്പോള്‍ രാജമല സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കിയിരിക്കുന്നത്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പാര്‍ക്ക് തുറന്നശേഷം പുനഃരാരംഭിക്കും.
പാര്‍ക്കില്‍ വനം വകുപ്പിന്റെ കണക്കിന് പ്രകാരം 223 വരയാടുകള്‍ ഉണ്ട്. ഇരവികുളം ദേശീയ ഉദ്യാനത്തിന്റെ ഭാഗമായ രാജമല നീലഗിരി താര് എന്നറിയപ്പെടുന്ന വരയാടുകളുടെ മലമേടാണ്.
111 വരയാട്ടിന്‍കുട്ടികളാണ് കഴിഞ്ഞ വര്‍ഷം രാജമലയില്‍ പിറന്നത്.






