Koombara
കൂമ്പാറയിൽ ടെമ്പോ ട്രാവലർ മറിഞ്ഞ് 16 പേർക്ക് പരിക്ക്

കൂമ്പാറ: മരഞ്ചാട്ടി റോഡിൽ ടെമ്പോ ട്രാവലർ മറിഞ്ഞ് ഉണ്ടായ അപകടത്തിൽ 16 പേർക്ക് പരിക്ക്. കോഴിക്കോട് ഐ.ഐ.എം വിദ്യാർഥികളാണ് അപകടത്തിൽ പെട്ടത്
ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരേ നാട്ടുകാരുടെ നേതൃത്വത്തിൽ സമീപത്തെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി
കക്കാടംപൊയിൽ നിന്നും കുന്ദമംഗത്തേക്ക് പൊകുകയായിരുന്ന ട്രാവലർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വാഹനം സമീപത്തുള്ള തെങ്ങിൽ തട്ടി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി.
30 അടിയിൽ കൂടുതൽ താഴ്ച്ചയുള്ള ഇവിടെ നേരത്തേയും നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടിരുന്നു.







