Thiruvambady

തിരുവമ്പാടിയിലും വൺ മില്യൺ ഗോൾ ക്യാമ്പയിൻ; സംസ്ഥാന സ്പോർട്‌സ് കൗൺസിൽ അംഗം പി.ടി. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി : ലോക കപ്പ് ഫുട്‌ബോൾ മേളയുടെ മുന്നോടിയായും ലഹരിമുക്ത കേരളത്തിന്റെ ഭാഗമായും സംസ്ഥാന സർക്കാരും, സ്പോർട്‌സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന വൺ മില്യൺ ഗോൾ ക്യാമ്പയിൻ തിരുവമ്പാടിയിൽ സംസ്ഥാന സ്പോർട്‌സ് കൗൺസിൽ അംഗം പി.ടി. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.

കോസ്‌മോസ് ഫുട്‌ബോൾ കോച്ചിങ് ക്യാമ്പിൽ നടന്ന പരിപാടിയിൽ ബഷീർ ചാലിൽ അധ്യക്ഷത വഹിച്ചു. പി.ടി. ഹാരിസ്, റിയാസ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button