Mukkam

‘വയനാട് ദുരന്തം: മനുഷ്യർക്കും മണ്ണിനുമൊപ്പം വേദനയോടെ’; തനിമ അനുസ്മരണ സംഗമം സംഘടിപ്പിച്ചു

മുക്കം: ‘വയനാട് ദുരന്തം: മനുഷ്യർക്കും മണ്ണിനുമൊപ്പം വേദനയോടെ’ എന്ന തലക്കെട്ടിൽ തനിമ മുക്കം ചാപ്റ്റർ സംഘടിപ്പിച്ച അനുസ്മരണ സംഗമം കാരശേരി ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ഷാഹിന ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ഹാമിദലി വാഴക്കാട് മുഖ്യപ്രഭാഷണം നടത്തി.

ചാപ്റ്റർ പ്രസിഡൻ്റ് എസ് കമറുദ്ദീൻ അധ്യക്ഷത വഹിച്ചു. മുൻ വാർഡ് മെമ്പർ ജി അക്ബർ, ഷിനോദ് ഉദ്യാനം, ഹമീദ് മുക്കം, പി നാരായണൻ കുട്ടി, ഇ.എൻ ജൗഹർ, ശംസുദ്ദീൻ ആനയാംകുന്ന്, റിയാസ് കക്കാട്, കെ.പി അബ്ദുല്ല സംസാരിച്ചു. ടി കെ ജുമാൻ സ്വാഗതവും വി മുജീബുറഹ്മാൻ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button