Kerala

വയനാട്ടിലെ കോണ്‍വെന്റില്‍ നിന്നും കാണാതായ അസം സ്വദേശിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

മാനന്തവാടി: അസം സ്വദേശിയെ വയനാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി കുറ്റിമൂലയില്‍ സെന്റ് അഗസ്റ്റിന്‍ കോണ്‍വെന്റിലെ ജീവനക്കാരിയായ മേരിയെയാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

ആറു മാസം മുന്‍പായിരുന്നു മേരി ജോലിക്കായി കോണ്‍വെന്റിലെത്തിയത്. ഇന്നലെ രാത്രി മുതല്‍ യുവതിയെ കാണാനില്ലെന്ന് കോണ്‍വെന്റ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതേ തുടര്‍ന്ന് മാനന്തവാടി പോലീസ് കേസെടുത്ത് അന്വേഷണം നടത്തി. തുടര്‍ന്ന് ഞായറാഴ്ച രാവിലെ കോണ്‍വെന്റിന് സമീപത്തെ കശുമാവിന്‍ തോട്ടത്തില്‍ നിന്ന് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Back to top button