Koodaranji
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കം കുറിച്ചു
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കം കുറിച്ചു. പഞ്ചായത്തിൽ ഈ വർഷത്തെ കേരളോത്സവം കുളിരാമുട്ടിയിൽ വോളിബാൾ മത്സരത്തോടെയാണ് തുടങ്ങിയത്.18ന് അവസാനിക്കുന്ന പരിപാടിയിൽ കല, കായിക മത്സരങ്ങൾ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എസ് രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷരായ ജോസ് തോമസ്, റോസ്‌ലി ജോസ്, ഗ്രാമപഞ്ചായത്ത് അംഗം ബോബി ഷിബു, മെമ്പർമാരായ ജെറീന റോയ്, സീന ബിജു, ബാബു മൂട്ടോളി, ജോണി വാളിപ്ലക്കൽ, യൂത്ത് കോ.ഓർഡിനേറ്റർ അരുൺ, തോമസ് പോൾ, ഡോഫിൻ തോമസ്, മുഹമ്മദ്, സണ്ണി, രാജേഷ്, ജിബിൻ തുടങ്ങിയവർ സംസാരിച്ചു.