Mukkam

കെ.എൻ.എം സർഗ മേള സംഘടിപ്പിച്ചു

മുക്കം: കെ.എൻ.എം മുക്കം-കൊടിയത്തൂർ കോംപ്ലക്സ് സർഗമേള കൊടിയത്തൂർ ജി.എം യു.പി സ്കൂളിൽ വെച്ച് നടന്നു. 5 വേദികളിലായി നടന്ന സർഗമേളയിൽ കിഡ്സ്, ചിൽഡ്രൻ, സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി പതിനൊന്ന് മദ്രസകളിൽ നിന്നും അഞ്ഞൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.

സ്റ്റേജ് ഇതര മത്സരങ്ങൾ നേരത്തെ കക്കാട് മദ്രസത്തുൽ മുജാഹിദീനിൽ വെച്ച് നടന്നിരുന്നു. മത്സര പരിപാടി കേരള നദ് വത്തുൽ മുജാഹിദീൻ സംസ്ഥാന ജനറൽ സെക്രട്ടറി എം മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു. കോംപ്ലക്സ് പ്രസിഡണ്ട് കെ.പി മുഹമ്മദ് മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കെ.എൻ.എം മണ്ഡലം പ്രസിഡണ്ട് എം അഹമ്മദ് കുട്ടി മദനി, ദാവൂദ് കക്കാട്, നാസർ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button