Thiruvambady

തിരുവമ്പാടിയിൽ ഗ്രാമപഞ്ചായത്ത് തല ഭിന്നശേഷി കലോത്സവം നടത്തി

തിരുവമ്പാടി ഗ്രാമ പഞ്ചാത്തിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ 227 കലാകാരന്മാർ പങ്കെടുത്ത കലാപരിപാടികൾ തിരുവമ്പാടി സേക്രഡ് ഹാർട്ട് യു പി സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറി.

അങ്കണവാടി അദ്ധ്യാപകർ വിവിധ ഭിന്നശേഷിസ്കൂളിലെ അധ്യാപകർ തദ്ദേശീയരായ കലാകാരന്മാർ തുടങ്ങിയവരും പരിപാടികൾ അവതരിപ്പിച്ചു.

ജോർജ്ജ് എം തോമസ് എം എൽ എ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് ഗീതാ വിനോദ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ ആർ ഗോപാലൻ, സുഹറ മുസ്തഫ, മെമ്പർമാരായ ബോസ് ജേക്കബ്, വിൽസൺ റ്റി മാത്യു, റോബർട്ട് നെല്ലിക്ക തെരുവിൽ, റംല ചോലക്കൽ, ബിന്ദു ജയിംസ്, ഐസിഡിഎസ് സൂപ്പർവൈസർ ഉദയ കെ ജോയ് സംഘടകസമിതി കൺവീനർ ജോഷി ചെറിയാൻ , ജോർജ്ജ് കാവാലം , സെയ്തു മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

📝Thiruvambady News

Related Articles

Leave a Reply

Back to top button