Kodiyathur

യൂത്ത് കോൺഗ്രസ് എരഞ്ഞിമാവ് മേഖല സമ്മേളനം നടത്തി

കൊടിയത്തൂർ: യൂത്ത് കോൺഗ്രസ് യൂണിറ്റ് സമ്മേളനങ്ങളുടെ ഭാഗമായി എരഞ്ഞിമാവ് മേഖല സമ്മേളനം നടത്തി. യൂത്ത് കോൺഗ്രസ്സ് കൊടിയത്തൂർ മണ്ഡലം പ്രസിഡന്റ് ജംഷീദ് ചോലക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.എസ്.യു ദേശീയ ജനറൽ സെക്രട്ടറി കെ.എം അഭിജിത് സമ്മേളനം ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു. യൂത്ത് കോൺഗ്രസ്സ് സംസ്‌ഥാന സെക്രട്ടറി ധനീഷ് ലാൽ മുഖ്യ പ്രഭാഷണം നടത്തി. സുഫിയാൻ ചെറുവാടി, കരീം പഴങ്കൽ, അഷ്‌റഫ് കൊളക്കാടൻ, മുൻഷർ ഹാറൂൺ, സഫ്‌വാൻ, ജമാൽ എരഞ്ഞിമാവ്, മുന്ഷിർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button