Mukkam
വേനപ്പാറ ലിറ്റിൽഫ്ലവർ യു.പി. സ്കൂളിൽ മാതൃഭൂമി മധുരംമലയാളം പദ്ധതിക്ക് തുടക്കമായി

മുക്കം: വേനപ്പാറ ലിറ്റിൽഫ്ലവർ യു.പി. സ്കൂളിൽ മാതൃഭൂമി മധുരംമലയാളം പദ്ധതിക്ക് തുടക്കമായി. വിദ്യാർഥിപ്രതിനിധി റിയോൺ പ്രവീണിന് മാതൃഭൂമി പത്രം നൽകി തിരുവമ്പാടി മലനാട് മാർക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ് ബാബു പൈക്കാട്ടിൽ പദ്ധതി ഉദ്ഘാടനം ചെയ്തു.
ഡയറക്ടർമാരായ റോബർട്ട് നെല്ലിക്കത്തെരുവിൽ, ഹനീഫ ആച്ചപറമ്പിൽ, സെക്രട്ടറി പി.എൻ. പ്രശാന്ത്, പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, അധ്യാപകരായ ബിജു മാത്യു, ഷൈനി ജോസഫ്, സി.കെ. ബിജില, ബിനിതാ ജേക്കബ്, സിബിത പി. സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.







