Malabar FestivalMukkam

നാട്യവിസ്മയങ്ങൾ തീർത്ത് ദിവീന അനിൽ

മുക്കം: അഗസ്ത്യൻ മുഴി ജില്ലാ പഞ്ചായത്ത് സ്റ്റേഡിയത്തിൽ ഒരുക്കിയ മലബാർ ഫെസ്റ്റിവലിന്റെ ജനുവരി 25 വെള്ളിയാഴ്ചത്തെ കലാവിരുന്നിൽ നൃത്തം അവതരിപ്പിച്ച് ദിവീന അനിൽ നൃത്താസ്വാദകരുടെ മനം കവർന്നു.

മലയോര മേഖലയിൽ അധികമാരും കണ്ട് ശീലിച്ചിട്ടില്ലാത്ത ഒഡീസി നൃത്തച്ചുവടുകളാണ് ദിവീന അവതരിപ്പിച്ചത്. മസ്ക്കറ്റിലെ കൊൽക്കത്താ ദീപം ഒഡീസി ഡാൻസ് അക്കാദമിയിൽ 19 വർഷമായി ഒഡീസി നൃത്തം അഭ്യസിച്ച ദിവീനയുടെ കോഴിക്കോട്ടെ ആദ്യത്തെ അവതരണമായിരുന്നു മലബാർ ഫെസ്റ്റിവലിന്റെ വേദിയിൽ നടന്നത്.

സ്വന്തമായി ചിട്ടപ്പെടുതിയടക്കം മൂന്ന് ഇനങ്ങളാണ് ദിവീന അവതരിപ്പിച്ചത്. ഒഡീഷാ സംസ്ഥാനത്തിന്റെ തനത് കലാരൂപമായ ഒഡീസി ഇന്ത്യയിലെ ആദ്യത്തെ ക്ലാസിക്കൽ നൃത്തരൂപമാണ്. ഇതിനോടകം നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ച ദിവീന നൃത്ത പരിശീലനവും നൽകി വരുന്നുണ്ട്. ദിവീനയുടെ ഒഡീസി നൃത്തച്ചുവടുകൾ വീക്ഷിക്കുന്നതിനായ് നിരവധി നൃത്താസ്വാദകരാണ് ഇന്നലെ മലബാർ ഫെസ്റ്റിവലിന്റെ കലാവിരുന്നിലേക്ക് എത്തിച്ചേർന്നത്.

Photo: Rajeev Smart

🔊 *എന്റെ തിരുവമ്പാടി വാർത്തകൾ*

Related Articles

Leave a Reply

Back to top button