Kozhikode

തോണിക്കടവ് ടൂറിസം പദ്ധതിയുടെ ഓൺലൈൻ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

കൂരാച്ചുണ്ട്: സംസ്ഥാനത്തെ 25 വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായി തോണിക്കടവ് ടൂറിസം പദ്ധതിയുടെ ഓൺലൈൻ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി. നിരീക്ഷണ ഗോപുരം ഉദ്ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. വിനോദസഞ്ചാര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് മുഖ്യപ്രഭാഷണം നടത്തി.

തോണിക്കടവിൽ പുരുഷൻ കടലുണ്ടി എം.എൽ.എ. ശിലാഫലകം അനാച്ഛാദനം ചെയ്തു. കളക്ടർ എസ്. സാംബശിവറാവു, വിനോദസഞ്ചാരവകുപ്പ് റീജണൽ ജോ. ഡയറക്ടർ സി.എൻ. അനിതകുമാരി, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.കെ. അനിത, ബ്ലോക്ക് അംഗം അഡ്വ. വി.കെ. ഹസീന, കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് പോളി കാരക്കട, വൈസ് പ്രസിഡൻറ് റസീന യൂസഫ്, അംഗങ്ങളായ അരുൺ ജോസ്, ജെസി ജോസഫ്, പനങ്ങാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് വി.എം. കുട്ടിക്കൃഷ്ണൻ, ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് കെ. സുനിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡാർലി അബ്രഹാം, ജില്ലാ പഞ്ചായത്ത് അംഗം റംസീന നരിക്കുനി, ഒ.കെ. അമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

രണ്ടുഘട്ടങ്ങളിലായി വിനോദസഞ്ചാര വകുപ്പിന്റെ 3.9 കോടി രൂപ ചെലവഴിച്ചാണ് ജലസേചനവകുപ്പിന് കൈവശമുള്ള പ്രദേശത്ത് പദ്ധതി നടപ്പാക്കിയത്. ഇതിന്റെഭാഗമായി ടിക്കറ്റ് കൗണ്ടർ, കഫ്റ്റീരിയ, വാക് വേ, സീറ്റിങ് ആംഫി തീയേറ്റർ, ഗ്രീൻ റൂം, മാലിന്യ സംസ്കരണം സംവിധാനം, കുട്ടികളുടെ പാർക്ക്, ബോട്ട് ജെട്ടി,ലാൻഡ് സ്കേപ്പിങ്‌, തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്. പെരുവണ്ണാമൂഴി ഡാം റിസർവോയറിലെ വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന, ജലസേചനവകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത് 2014-ൽ തുടക്കംകുറിച്ച തോണിക്കടവ് ടൂറിസംപദ്ധതി 2016-ൽ പൂർത്തീകരിക്കാൻ ആയിരുന്നു ലക്ഷ്യമിട്ടത്. സാങ്കേതിക കാരണങ്ങളാലും ഫണ്ട് അപര്യാപ്തമായതിനാലും നിർമാണം വൈകുകയായിരുന്നു.

Related Articles

Leave a Reply

Back to top button