Kodanchery
ചെമ്പുകടവ് പാലം നിർമ്മാണം പുരോഗമിക്കുന്നു

കോടഞ്ചേരി : ചെമ്പുകടവ് പാലം നിർമ്മാണ പ്രവർത്തിയുടെ പുരോഗതി തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ ലിന്റോ ജോസഫ് വിലയിരുത്തി.
ചെമ്പുകടവിൽ 7.85 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമ്മാണം നടക്കുന്നത് .ഊരാളുങ്കൽ ലേബർ കൊണ്ട്രാക്റ്റ് സൊസൈറ്റിയാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്.
വളരെ വേഗത്തിൽ നിർമ്മാണം പുരോഗമിക്കുന്നു. പ്രദേശവാസികളുടെ കാലങ്ങളായ ആവശ്യമാണ് ഇപ്പോൾ നിറവേറ്റുവാൻ ഉള്ള തയ്യാറെടുപ്പുകൾ നടക്കുന്നത്.






