Koodaranji
കൂടരഞ്ഞി പഞ്ചായത്തിലെ വഴിക്കടവ് ഭാഗത്ത് കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

കൂടരഞ്ഞി:പഞ്ചായത്തിലെ വഴിക്കടവ് ഭാഗത്ത് കൃഷി നശിപ്പിച്ച് കൊണ്ടിരുന്ന 80 കിലോയോളം തൂക്കമുള്ള കാട്ടുപന്നിയെ സ്ഥലമുടമയും എം പാനൽ ഷൂട്ടറുമായ ബാബു ജോൺ പ്ലാക്കാട്ട് വെടി വെച്ച് കൊന്നു.
സ്ഥലത്തെത്തിയ വാർഡ് മെമ്പർ ജോണി വാളിപ്ലാക്കൽ,വനം വകുപ്പ് വാച്ചർ മുഹമ്മദ് എന്നിവരുടെ നേത്യത്വത്തിൽ പന്നിയുടെ ജഡം മറവു ചെയ്തു