Thiruvambady

പതിനാലാം പഞ്ചവത്സര പദ്ധതി മുന്നൊരുക്കം; തൊട്ടറിവ് പദ്ധതിയുമായി തിരുവമ്പാടി ഗ്രാമ പഞ്ചായത്ത്

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി അവസ്ഥ രേഖയും വികസന രേഖയും തയ്യാറാക്കുന്നതിനായി വിവിധ വിഷയ മേഖലകളുമായി ബന്ധപ്പെട്ടവരും, ഘടക സ്ഥാപന ജീവനക്കാരും, ഭരണസമിതിയും ചേർന്ന് പ്രത്യേക വികസന-ക്ഷേമ ചിന്താ സംഗമങ്ങൾ സംഘടിപ്പിക്കുന്നു.

പതിനാലാം പഞ്ചവത്സര പദ്ധതി കാലത്ത് ആരോഗ്യ മേഖലയിൽ നടപ്പാക്കേണ്ട നൂതനവും ശാസ്ത്രീയവുമായ പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യാൻ 2021 ഡിസംബർ 20 രാവിലെ 10.30 ന് പഞ്ചായത്ത് ഹാളിൽ വെച്ച് ആരോഗ്യ ‘വിചാര സദസ് ‘ നടക്കും.ഹേമിയൊ,ആയുർവേദം,അലോപതി സ്ഥാപന ജീവനക്കാരും, ആരോഗ്യ പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കും.

വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കേണ്ട സമഗ്ര പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യാൻ 2021 ഡിസംബർ 21 ഉച്ചക്ക് ശേഷം 2.30 ന് പഞ്ചായത്ത് ഹാളിൽ വെച്ച് ‘നൈപുണ്ണ്യം’ പരിപാടി നടക്കും. പരിപാടിയിൽ ഗ്രാമ പഞ്ചായത്തിലെ സ്കൂൾ മേധാവികളും, ജനപ്രതിനിധികളും വിദ്യാഭ്യാസ പ്രവർത്തകരും പങ്കെടുക്കും.

അങ്കണവാടി മേഖലയിൽ നടപ്പാക്കേണ്ട സമഗ്ര പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യാൻ 2021 ഡിസംബർ 22 രാവിലെ 10.30 ന് പഞ്ചായത്ത് ഹാളിൽ വെച്ച് ‘പൂങ്കാവനം’ പരിപാടി നടക്കും. പരിപാടിയിൽ അങ്കണവാടി രംഗത്തെ വർക്കർമാരും ഹെൽപ്പർ മാരും കുമാരി ക്ലബ്ബ് പ്രതിനിധികളും പങ്കെടുക്കും.

കുടുംബശ്രീ സംവിധാനത്തിന്റെ സമഗ്ര വികസനം സാധ്യമാക്കുന്ന പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യാൻ 2021 ഡിസംബർ 29 രാവിലെ 10.30 ന് പഞ്ചായത്ത് ഹാളിൽ വെച്ച് ‘ചിന്താശ്രീ’ പരിപാടി നടക്കും. പരിപാടിയിൽ സി.ഡി.എസ് മെമ്പർമാർ, കുടുംബ ശ്രീ പ്രതിനിധികൾ, ഓക്സിലറി ഗ്രൂപ്പ് പ്രതിനിധികൾ, വനിത സാമൂഹ്യ പ്രവർത്തകർ പങ്കെടുക്കും.

ഗ്രാമ പഞ്ചായത്തിലെ കാർഷിക മേഖലയുടെ സമഗ്ര വികസനവും, കർഷകക്ഷേമ പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യാൻ 2021 ഡിസംബർ 29 ഉച്ചക്ക് ശേഷം 2.30 ന് പഞ്ചായത്ത് ഹാളിൽ വെച്ച് ‘കർഷകനൊപ്പം’ പരിപാടി നടക്കും. പരിപാടിയിൽ കൃഷി ഭവൻ ജീവനക്കാർ കർഷക സംഘടന പ്രതിനിധികൾ, മാതൃക കർഷകർ തുടങ്ങിയവർ പങ്കെടുക്കും.

ഗ്രാമ പഞ്ചായത്തിലെ കായിക-സാംസ്കാരിക-യുവജനക്ഷേമ രംഗത്ത് സമഗ്ര വികസനം സാധ്യമാക്കുന്ന പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യാൻ 2021 ഡിസംബർ 30 ഉച്ചക്ക് ശേഷം 2.30 ന് പഞ്ചായത്ത് ഹാളിൽ വെച്ച് ‘യൂത്ത് ട്രാക്ക് പരിപാടി നടക്കും. പരിപാടിയിൽ ഗ്രാമ പഞ്ചായത്തിലെ ക്ലബ്ബ്, വായനശാല, സാംസ്കാരിക സംഘടനാ പ്രതിനിധികൾ പങ്കെടുക്കും.

ഗ്രാമ പഞ്ചായത്തിലെ പട്ടികജാതി വികസന ക്ഷേമ പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യാൻ 2021 ഡിസംബർ 31 രാവിലെ 10.30 ന് പഞ്ചായത്ത് ഹാളിൽ വെച്ച് ‘ഉന്നതി’ പരിപാടി നടക്കും. പരിപാടിയിൽ ഗ്രാമ പഞ്ചായത്തിലെ പട്ടികജാതി വിദ്യാർത്ഥികൾ പങ്കെടുക്കും.

ഗ്രാമ പഞ്ചായത്തിലെ കച്ചവട / ബിസിനസ് / സംരംഭം നടത്തുന്നവരുടെ വിഷയങ്ങൾ, ടൗൺ വികസനം തുടങ്ങിയവ ചർച്ച ചെയ്യാൻ 2021 ഡിസംബർ 31 ഉച്ചക്ക് ശേഷം 2.30 ന് പഞ്ചായത്ത് ഹാളിൽ വെച്ച് ‘സൗഹൃദസേവനം’ പരിപാടി നടക്കും. പരിപാടിയിൽ ഗ്രാമ പഞ്ചായത്തിലെ വ്യാപാരി-വ്യവസായി സംഘടനാ പ്രതിനിധികൾ പങ്കെടുക്കും.

ഗ്രാമ പഞ്ചായത്തിന്റെ കാൽ നൂറ്റാന്റ് കാലത്തെ വികസനവും പുതിയ കാലത്തെ വികസനവും എന്ന വിഷയം ചർച്ച ചെയ്യാൻ 2022 ജനുവരി 3 ന് രാവിലെ 10.30 ന് പഞ്ചായത്ത് ഹാളിൽ വെച്ച് ‘ജനപക്ഷം’ പരിപാടി നടക്കും. പരിപാടിയിൽ ഗ്രാമ പഞ്ചായത്തിലെ മുൻ ജനപ്രതിനിധികളും നിലവിലെ ഭരണ സമിതി അംഗങ്ങളും പങ്കെടുക്കും

Related Articles

Leave a Reply

Back to top button