Thiruvambady
പൊതു ഇടം എന്റെതും എന്ന മുദ്രാവാക്യവുമായി വനിതകൾ രാത്രി നടത്തം നടത്തി

തിരുവമ്പാടി: പൊതു ഇടം എന്റെതും എന്ന മുദ്രാവാക്യവുമായി സി.ഡി.എസ് സൂപ്പർ വൈസറുടെ നേതൃത്വത്തിൽ വനിതകൾ രാത്രി നടത്തം നടത്തി.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി, മേഴ്സി പുളിക്കാട്ട് പരിപാടി ഉദ്ഘാടനം ചെയ്ത യോഗത്തിൽ വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യയരായ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, റംല ചോലക്കൽ, സി.ഡി.എസ് ചെയർപേഴ്സൺ മോളി, ഉദയ അംഗനവാടി ടീച്ചർമാർ, ആശ വർക്കർമാർ കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.







