തിരുവമ്പാടി പാലക്കടവ് വാർഡിൽ 2 പുതിയറോഡുകൾ കൂടി

തിരുവമ്പാടി: പാലക്കടവ് അംഗൻവാടി റോഡും പാമ്പിഴഞ്ഞ പാറ ഇല്ലിക്കൽ പടിറോഡിനേയും. ബന്ധിപ്പിക്കുന്നതിനുള്ള 400 മീറ്റർ സ്വകാര്യറോഡ് പൊതു റോഡാക്കി മാറ്റുന്നതിന്ആവശ്യമായ സ്ഥലം നെല്ലരികുടുംബം സൗജന്യമായി പഞ്ചായത്തിന് വിട്ടു നൽകികൊണ്ടുള്ള സമ്മതപത്രവും, പെരുമാലിപടി-നെച്ചിക്കാട്ട് പടി സ്വകാര്യനടപാത റോഡാക്കി മാറ്റുന്നതിനുള്ള സ്ഥലവും സൗജന്യമായി നൽകി കൊണ്ടുള്ള സമ്മതപത്രവും പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ ഏറ്റുവാങ്ങി.
ഈറോഡ് പണി പൂർത്തിയാകുന്നതോടെ പെരുമാലിപടിയിൽ നിന്നും പാമ്പിഴഞ്ഞപാറക്ക് കടക്കുന്നതിനുള്ള എളുപ്പമാർഗ്ഗവും അംഗൻവാടിയിലേക്ക്എളുപ്പത്തിൽപാമ്പിഴഞ്ഞപാറയിൽനിന്നുംഎത്തിച്ചേരാൻസാധിക്കും.ചടങ്ങിൽ കെ ആർ ഗോപാലൻ, സുഹ്റമുസ്തഫ, വിൽസൺ താഴത്തു പറമ്പിൽ, സി ഗണേഷ് ബാബു, ബാബു നെല്ലരിയിൽ, ഷിജി നെല്ലരിയിൽ, സാബു പാറങ്കൽ, ഷാജി മുണ്ടക്കൽ,ജോസ് നെച്ചിക്കാട്ടിൽ, ജിബിൻ പി ജെ,ഷിബു കെ വി, ലിനീഷ്, രാജൻ, ആൻ്റണി അമ്പലത്തിങ്കൽ, മോഹനൻഎന്നിവർ പങ്കെടുത്തു.







