Thiruvambady
തിരുവമ്പാടി നെല്ലാനിച്ചാലിൽ കൃഷിയിടത്തിൽ തീപിടുത്തം

തിരുവമ്പാടി: തിരുവമ്പാടി നെല്ലാനിച്ചാൽ കരിയാത്തുംകുഴി മലയിൽ കൃഷിഭൂമിക്ക് തീപിടിച്ചു. വിവിധ കർഷകരുടെ തെങ്, കമുക് തുടങ്ങിയവ അടങ്ങിയ അഞ്ചേക്കറോളം വരുന്ന ഭൂമിക്കാണ് തീപിടിച്ചത്.
അടിക്കാടിന് തീപിടിച്ചതിബ് തുടർന്ന് തീ പടർന്നതായാണ് ലഭ്യമാകുന്ന വിവരം. നിയന്ത്രണ വിധേയമായ തീ പൂർണമായും അണയ്ക്കാനുള്ള ശ്രമം മുക്കം ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിവരുന്നു. പ്രദേശത്തേക്ക് ഫയർ ഫോഴ്സ് വാഹനങ്ങൾ എത്തിപ്പെടാൻ സാധിക്കാത്തതാണ് പ്രതിസന്ധി.







