Kodanchery

എൽഡിഎഫ് വനിതാ ബൈക്ക് റാലി നടത്തി

കോടഞ്ചേരി : കോടഞ്ചേരി പഞ്ചായത്തിൽ എൽഡിഎഫ് വനിത ബൈക്ക് റാലി നടത്തി. എൽഡിഎഫ് സ്ഥാനാർത്ഥി ലിൻ്റോ ജോസഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കോടഞ്ചേരി പഞ്ചായത്തിലെ നെല്ലിപ്പൊയിലിൽ നിന്ന് ആരംഭിച്ച് പുലിക്കയം, ചൂരമുണ്ട ,കണ്ണോത്ത് വഴി കോടഞ്ചേരി വരെയാണ് വനിത ബൈക്ക് റാലി സംഘടിപ്പിച്ചത്.

റാലിക്ക് ജനാധിപത്യ മഹിള അസോസിയേഷൻ ഏരിയ വൈസ് പ്രിസിഡണ്ട് പുഷ്‌പ സുരേന്ദ്രൻ , കേരള വനിത കോൺഗ്രസ് മണ്ഡലം പ്രിസിഡണ്ട് ജിഷ ജോർജ്, ജനാധിപത്യ മഹിള അസോസിയേഷൻ ഏരിയാകമ്മറ്റി അംഗങ്ങളായ ബിന്ദു ജോർജ്, നിഷ റെജി, ബിന്ദു റെജി, ലിസി എഡി , രജനി സത്യൻ, റിനിത ബാബു എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button