Thiruvambady
അഗസ്ത്യൻമൂഴി-കൈതപ്പൊയിൽ റോഡ് പ്രവർത്തി; രണ്ട് വർഷമായിട്ടും തകർന്ന സംരക്ഷണ ഭിത്തി പുനർനിർമ്മിച്ചില്ല

തിരുവമ്പാടി: അഗസ്ത്യൻമൂഴി – കൈതപ്പൊയിൽ റോഡിൽ സിലോൺകടവ് പാലത്തിനു സമീപം തകർന്ന സംരക്ഷണഭിത്തി രണ്ട് വർഷമായിട്ടും പുനർനിർമ്മിക്കാതെ പ്രവർത്തി നീളുന്നു. പാലത്തോട് ചേർന്ന സംരക്ഷണഭിത്തി തകർന്നു കിടക്കുന്നത് റോഡിന് ഭീഷണിയായി നിലനിൽക്കുകയാണിപ്പോൾ. തകർന്ന ഭാഗത്ത് വൃക്ഷങ്ങളും മറ്റും വളർന്നുവരുന്നുമുണ്ട്.
പ്രസ്തുത ഭാഗത്ത് തകർന്ന ഭിത്തിയുടെ മുകളിലുള്ള കോൺക്രീറ്റിലാണ് മുകളിലേക്കുള്ള ഒന്നര മീറ്ററോളം വരുന്ന കരിങ്കൽ കെട്ട് തങ്ങിനിൽകുന്നത്. സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ റോഡ് മുഴുവനായും നിലംപൊത്തുകയും ഇത് വലിയ അപകടങ്ങളും സാമ്പത്തിക നഷ്ടവും വരുത്തിവെയ്ക്കുകയും ചെയ്യും. നിർമ്മാണത്തിലെ അപാകതയും വീഴ്ചകളും പലതവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും തുടർ നടപടികളൊന്നും ഉണ്ടാവുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.







