Kodiyathur

സീതി സാഹിബ് കൾച്ചറൽ സെന്ററിൽ സ്ഥാപക ദിനാചരണം

കൊടിയത്തൂർ: നാല്പത്തിനാലു വർഷം പിന്നിട്ട കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്ററിൽ സ്ഥാപക ദിനാചരണം നടത്തി. 1982 ഒക്ടോബർ 5നായിരുന്നു കൾച്ചറൽ സെന്റർ രൂപീകരണം. സീതി സാഹിബ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങില്‍ കൾച്ചറൽ സെന്റര്‍ പ്രസിഡണ്ടും സ്ഥാപക ജനറൽ സെക്രട്ടറി യുമായ സി പി ചെറിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ദീർഘകാല പ്രസിഡണ്ട് എം.എ അബ്ദുറഹ്മാൻ ഉദ്‌ഘാടനം ചെയ്തു. ജന. സെക്രട്ടറി പി.സി അബ്ദു നാസർ സ്വാഗതം പറഞ്ഞു.

പി.പി മുഹമ്മദ് വയനാട്, പി.പി ഉണ്ണിക്കമ്മു, സി.പി അബ്ബാസ്, പി.സി മുഹമ്മദ്‌, കരീം പൊയിലിൽ, മുഹമ്മദ് കുന്നത്ത്, സി.പി അബ്ദുറഹ്മാൻ, പി.സി അബൂബക്കർ, എടക്കണ്ടി ആലിക്കുട്ടി, കണിയാത്ത് അബ്ദു റഹ്മാൻ, പി.പി സത്താർ, പൈതൽ തറമ്മൽ, എള്ളങ്ങൽ ഹമീദ്, റയ്സ് ചേപ്പാലി, അബ്ദുല്ല തറമ്മൽ, പി. അബ്ദുറഹിമാൻ‍, നസ്റുല്ല എൻ, ബഷീർ കണ്ണഞ്ചേരി, സി.പി.എ അസീസ്, പി.സി അബ്ദുറഹിമാൻ, കെ മുഹമ്മദ് അലി, തറമ്മൽ മൂസ, കാരാട്ട് മുഹമ്മദ്, പി.പി.എ നാസർ, മുഹമ്മദ് മണക്കാടിയിൽ, സി.കെ മുഹമ്മദ് അലി, അനസ് കാരാട്ട് തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറി ഫസൽ കൊടിയത്തൂർ നന്ദി പറഞ്ഞു.

നാലര പതിറ്റാണ്ട് നീണ്ട സാമൂഹ്യ – ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയും ത്യാഗനിർഭരമായ ഗഥകാല സ്മരണകൾ അയവിറക്കിയുമാണ് ഒത്തുകൂടൽ പിരിഞ്ഞത്. ഒരു വർഷം നീണ്ടു നില്‍ക്കുന്ന നാല്പത്തി അഞ്ചാം വാർഷികം നടത്തുന്നതിനു തീരുമാനിച്ചു.

Related Articles

Leave a Reply

Back to top button