കാർഷിക നൈപുണ്യ കേന്ദ്ര നിർമ്മാണത്തിന്റെ പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു

കോടഞ്ചേരി :കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കർഷക ചന്ത ബിൽഡിങ്ങിന്റെ നില നിർമ്മാണത്തിനായിജില്ലാ പഞ്ചായത്ത് മെമ്പർ മില്ലി മോഹൻ അനുവദിച്ച 20 ലക്ഷം രൂപയുടെ കാർഷിക നൈപുണ്യ കേന്ദ്ര നിർമ്മാണത്തിന്റെ പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ബ്ലോക്ക് ക്ഷേമകാര്യ ചെയർമാൻ ജോബി ഇലന്തൂർ,ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ, ക്ഷേമകാര്യ ചെയർമാൻ വിൻസെന്റ് വടക്കേമുറി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി സണ്ണി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റോയി കുന്നപ്പള്ളി, ബേബി വളയത്തിൽ, വിൽസൺ തോമസ്, റേജി തമ്പി, ജ്യോതി സന്തോഷ് സെക്രട്ടറി നിഖിൽ പി എൻ അസിസ്റ്റൻറ് സെക്രട്ടറി അനിതാകുമാരി എന്നിവർ സംബന്ധിച്ചു.







