Thiruvambady
അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ ഡി.വൈ.എഫ്.ഐയുടെ ലെറ്റ്സ് ടോക്ക്

തിരുവമ്പാടി: അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ ഡി.വൈ.എഫ്.ഐ തിരുവമ്പാടി ഈസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ലെറ്റ്സ് ടോക്ക്’ പരിപാടി സംഘടിപ്പിച്ചു. തിരുവമ്പാടിയിൽ വെച്ച് നടന്ന പരിപാടി ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്ക് ജോ.സെക്രട്ടറി എ.കെ രനിൽ രാജ് ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് അജയ് ഫ്രാൻസി അധ്യക്ഷത വഹിച്ച പരിപാടിയിൽ കെ.സി സെയ്ദ് മുഹമ്മദ്, ഫിറോസ്ഖാൻ, സി ഗണേഷ് ബാബു, മേഖല സെക്രട്ടറി ജിബിൻ പി.ജെ, നിസാർ സി.എം തുടങ്ങിയവർ സംസാരിച്ചു.







