Pullurampara

പുല്ലൂരാംപാറ ഹൈ സ്കൂളിൽ മോട്ടിവേഷണൽ വെബിനാർ സംഘടിപ്പിച്ചു

പുല്ലൂരാംപാറ: സെൻ്റ് ജോസഫ്സ് ഹൈ സ്കൂളിൽ നല്ല പാഠം ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ മോട്ടിവേഷനൽ വെബിനാർ സംഘടിപ്പിച്ചു. ഓൺ ലൈൻ പഠന കാലത്ത് കുട്ടികൾ നേരിടുന്ന മാനസിക സമ്മർദ്ദം കുറക്കുന്നതിനും ഉയർന്ന ലക്ഷ്യ ബോധത്തോടുകൂടി പഠന പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനും കുട്ടികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ വെബിനാർ മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. ഓംകാരനാഥൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. തോമസ് പൊരിയത്ത് മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങിൽ, പിടിഎ പ്രസിഡണ്ട് ജോസുകുട്ടി നീണ്ടുക്കുന്നേൽ അധ്യക്ഷത വഹിച്ചു.

വിവിധ വിഭാഗങ്ങളിലെ കുട്ടികൾക്കായി 3 ദിവസങ്ങളിലായി നടത്തിയ
വെബിനാറിൽ തോമസ് വലിയപറമ്പൻ ക്ലാസ്സുകൾ നയിച്ചു. സ്കൂൾ പ്രിൻസിപ്പൽ ആൻറണി കെ. ജെ, ഹെഡ്മാസ്റ്റർ ജോളി ഉണ്ണിയേപ്പിള്ളിൽ, അജു എമ്മാനുവൽ, ബീന പോൾ, റിച്ചാർഡ് ജോസഫ്, ലിസ്മിൻ എൽസ ജോസഫ്, ദിയ ക്രിസ്റ്റി തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button