Kodanchery
അടിവാരം-നൂറാംതോട് റോഡിൽ ഗതാഗതം നിയന്ത്രണം

കോടഞ്ചേരി: കോടഞ്ചേരി അടിവാരം-നൂറാംതോട് റോഡിൽ കലുങ്ക് പുനർനിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാൽ പ്രസ്തുത റോഡിലൂടെയുളള ഗതാഗതം ഫെബ്രുവരി 27 മുതൽ നിരോധിച്ചതായി എക്സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.
അടിവാരത്തു നിന്നും നൂറാംതോടിലേക്ക് പോകുന്ന വാഹനങ്ങൾ കൈതപൊയിൽ നോളജ് സിറ്റി-പാലക്കൽ സ്കൂൾ റോഡ് വഴിയും നൂറാം തോട് നിന്നും അടിവാരത്തേക്ക് പോകുന്ന വാഹനങ്ങൾ തുഷാരഗിരി റോഡ് ചിപ്പിലിത്തോട് വഴിയും പോകേണ്ടതാണ്.






