ഓര്‍മ്മകളുടെ തിരുമുറ്റത്ത് അവര്‍ ഒത്തുകൂടി – റി-യൂണിയ-2020

വേനപ്പാറ ലിറ്റിൽ ഫ്ളവർ യുപി സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥികളും അധ്യാപകരും സ്കൂള്‍ അങ്കണത്തില്‍ റി-യൂണിയ-2020 എന്ന പേരില്‍ ഒത്തുകൂടി. 65 വര്‍ഷം പഴക്കമുള്ള സ്കൂളിന്റെ ആദ്യത്തെ മഹാ സംഗമത്തിനായിരുന്നു മലയോര കുടിയേറ്റ മേഖലയായ വേനപ്പാറ സാക്ഷ്യം വഹിച്ചത്.
നൂറുക്കണക്കിന് പൂര്‍വ്വ വിദ്യാര്‍ഥികളും അധ്യാപകരും മഹാ സംഗമത്തിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. പഴയകാല അധ്യാപകരെ ആദരിച്ചു. സ്കൂള്‍ പ്രവൃത്തി ദിനം ആരംഭിക്കുന്ന വിധത്തിലായിരുന്നു ചടങ്ങിന് തുടക്കം കുറിച്ചത്. പഴയകാല പ്യൂണ്‍ ആയിരുന്ന വര്‍ഗീസ് ബെല്ലടിക്കുകയും മുന്‍ സ്കൂള്‍ ലീഡര്‍ റാഫേല്‍ കണിയാമറ്റത്തിന്റെ നേതൃത്വത്തില്‍ അസംബ്ലി വിളിച്ചുകൂട്ടുകയും ചെയ്തു. സംഗമം ഓമശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി സക്കീന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ബിനോയ് പുരയിടത്തിൽ അധ്യക്ഷത വഹിച്ചു. മാനേജര്‍ ഫാ. ഡോ. ജോണ്സണ് പാഴുക്കുന്നേല് അനുഗ്രഹ പ്രഭാഷണം നടത്തി.
പൂര്‍വ വിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് തോമസ് ജോണ്‍, സെക്രട്ടറി വി.ജെ മത്തായി, മുക്കം മുനിസിപ്പല്‍ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് എന്‍. ചന്ദ്രന് , കൗണ്‍സിലര്‍ ജെസി രാജന് , ഓമശേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗ്രേസി നെല്ലിക്കുന്നേല്‍ , അംഗം ഇ.ജെ മനു, വില്‍സണ്‍ ജോര്‍ജ്,സിബി തോമസ് പൊട്ടന്‍പ്ലാക്കല്‍ , ശ്രീജിനു മോഹന്‍ , ഷൈല വില്‍സണ്‍ , പൂര്‍വാധ്യാപക വിദ്യാര്‍ഥി പ്രതിനിധികളായ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി അബ്ദുറഹിമാന് മാസ്റ്റര്‍, ടി.ജെ എബ്രഹാം, വി.ജെ ചാക്കോ, ടി.ജെ ജോസ്, പി.വി സക്കീന, സിസ്റ്റര്‍ റെയ്നോള്‍ഡ് , സ്കൂള്‍ എച്ച്എം ജോസ് തോമസ് ഞാവള്ളിയില്‍, സെബാസ്റ്റ്യന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
🔊 എന്റെ തിരുവമ്പാടി വാർത്തകൾ







