അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പൂർണ്ണസജ്ജരായി തിരുവമ്പാടി പഞ്ചായത്ത് റെസ്ക്യൂ ടീം.

തിരുവമ്പാടി പഞ്ചായത്തിനു കീഴിൽ രൂപീകരിച്ച നൂറ്റിമുപ്പത് അംഗങ്ങൾ അടങ്ങിയ റെസ്ക്യൂ ടീമിന് ആവശ്യമായ ജിവൻ രക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്തിൻ്റെ 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ലക്ഷം രൂപ മുതൽ മുടക്കിയാണ് ആവശ്യമായ ഉപകരണങ്ങൾ വാങ്ങിയിരിക്കുന്നത്.
പഞ്ചായത്തിനെ അഞ്ച് സോണുകളായി തിരിച്ച് ഇരുപത്തിയഞ്ച് അംഗങ്ങൾ വീതമുള്ള ഗ്രൂപ്പുകളായി വിവിധ മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ റെസ്‌ക്യു ടീം സജ്ജമാണ്.
മുൻ വർഷങ്ങളിലെ അനുഭവങ്ങൾ ഉൾക്കൊണ്ട് അപകട സാധ്യത കൂടുതൽ ഉള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അത്യാവശ്യ ഘട്ടങ്ങളിൽ അതതു വാർഡ് മെമ്പർമാരെ ഫോണിലൂടെ ബന്ധപ്പെടേണ്ടതാണ്. കോവിഡിൻ്റെ പശ്ചാതലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ സാധ്യമല്ലാത്തതിനാൽ അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ പരമാവധി സുരക്ഷാ കേന്ദ്രങ്ങൾ മുൻകൂട്ടി സ്വയം കണ്ടു വെക്കേണ്ടതാണ്.
പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ ജീവൻ രക്ഷാ ഉപകരണങ്ങൾ റെസ്ക്യൂ ടീമിന് കൈമാറി. വൈസ് പ്രസിഡൻ്റ് ഗീത വിനോദ്, മെമ്പർമാരായ സുഹ്റമുസ്തഫ, റംല ചോലക്കൽ, ഹാജിറ കമ്മിയിൽ, വിൽസൺ റ്റി മാത്യു, റോബർട്ട് നെല്ലിക്കാതെരുവിൽ, പഞ്ചായത്ത് സെക്രട്ടറി എം ഗിരീഷ്, അസിസ്റ്റൻ്റ് സെക്രട്ടറി മനോജ്, യൂത്ത് കോഡിനേറ്റർ ജിബിൻ പി ജെ, മെവിൻ പി സി തുടങ്ങിയവർ പങ്കെടുത്തു.







