Kodanchery

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ക്ലാസുകൾ സംഘടിപ്പിച്ചു

കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സൗഹൃദ ക്ലബിന്റെ നേതൃത്വത്തിൽ ഒന്നാം വർഷ സയൻസ്, കൊമേഴ്സ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി മാനസികാരോഗ്യം, മക്കളെ അറിയാൻ എന്നീ വിഷയങ്ങളിലായി ക്ലാസ്സുകൾ സംഘടിപ്പിച്ചു.

മലപ്പുറം ഡി.ഐ.ഇ.റ്റി സീനിയർ ലക്‌ചറർ സുനിൽ അലക്സ് ക്ലാസ്സുകൾ നയിക്കുകയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കുട്ടികൾക്കായി നിർദ്ദേശിച്ചിട്ടുള്ള ‘സ്വയമറിയുക’ എന്ന പരിപാടിയുടെ ഭാഗമായാണ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ക്ലാസുകൾ നടത്തിയത്.

ക്ലാസ്സിന് സ്കൂൾ പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ, ബോട്ടണി അദ്ധ്യാപികയും സൗഹൃദ കോർഡിനേറ്ററുമായ രാജി ജോസഫ് എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ കോഴിക്കോട് ജില്ലാ കലാമേളയിൽ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ ഇസാ ഷിജോയെയും കായികമേളയിൽ ഡിസ്കസ് ത്രോയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ആൽവിൻ പോൾസിനെയും സ്കൂൾ പി ടി എ വൈസ് പ്രസിഡണ്ട് മഞ്ജു ഷിജോയുടെ സാന്നിധ്യത്തിൽ ആദരിച്ചു. തുടർന്ന് ക്ലാസ്സ്‌ അടിസ്ഥാനത്തിൽ പി ടി എ മീറ്റിങ്ങും സംഘടിപ്പിച്ചു.

Related Articles

Leave a Reply

Back to top button